Friday, February 8, 2008

പാര്‍ട്ടികോണ്‍ഗ്രസ്സ് 14 ന്

എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെയെല്ലാം പൂത്തമരങ്ങള്‍ മാത്രം- വൈലോപ്പിള്ളി പാടിയപ്പോള്‍ 2008 ല്‍ സി. പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ്സ് നടക്കുമെന്ന് അറിയില്ലായിരുന്നു. ഇപ്പോള്‍ അത് എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ചുവപ്പുകൊടികള്‍ മാത്രമെന്നായി.
ഒരു “സംഗതി“യുണ്ട് , സഖാക്കളെ വീറോടെ നിറുത്തുവാനും ഊര്‍ജ്ജസ്വലരാക്കുവാനും ധാരാളം തൊഴില്‍ നല്‍കുവാനും ഈ കോണ്‍ഗ്രസ്സിനു കഴിഞ്ഞു. ഭരണം സ്തംഭിച്ചുവെന്ന് ഭരിക്കുന്നവര്‍ സമ്മതിയ്ക്കാനിടയില്ല. ഉദ്യോഗസ്തന്മാരെ സംബന്ധിച്ചിടത്തോളം തികച്ചും റിലാക്സ് ചെയ്യാം. ശമ്പളം കിട്ടിയില്ലെങ്കിലല്ലേ പ്രശ്നമുള്ളൂ. അതിന് നാട്ടുകാരില്‍ നിന്നും വസൂലാക്കാന്‍ ധാരാളം വഴികളുണ്ടല്ലോ? കേരളത്തിന്റെ തലസ്താന നഗരിയില്‍ ഭരണം നടക്കുന്നില്ലെന്ന് പത്രമാധ്യമങ്ങളില്‍ നിന്നും അറിയുന്നതല്ലേയുള്ളൂ. എങ്കില്‍ ഈ ഗ്രാമത്തിലെ അവസ്തയും തദ്ദൈവ. നിയമ നിര്‍മ്മാണത്തിനു ശ്രമിയ്ക്കേണ്ടവര്‍ മുക്കിലും മൂലയിലും കൊടികുത്തുന്നതിനും പൊതുസമ്മേളനങ്ങള്‍ നടത്തുന്നതിനുമാണ് ഇന്നു ശ്രദ്ധിക്കുന്നത്. സത്യത്തില്‍ പാവം ജനത്തിന് മൂക്കത്തുവിരല്‍ വയ്ക്കുവാനേ തോന്നുന്നുള്ളു. ഞങ്ങള്‍ക്കെന്തുപറ്റി.......................

Sunday, February 3, 2008

ആശയങ്ങള്‍ ബ്ലൊഗില്‍

ബ്ലോഗിങ്ങിലൂടെ ഓരോ വ്യക്തിയുടേയും ഉള്ളിലുള്ള ആശയങ്ങളെ ലോകത്തെ അറിയിക്കുവാന്‍ കഴിയുന്നു. സ്വന്തം നൈസര്‍ഗ്ഗിക വാസനകളെ ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള നല്ലൊരു വേദി. ഇവിടെ ഒരു പ്രസാധകനെ തേടി അലയേണ്ട ആവശ്യം ഉണ്ടാകുന്നില്ല. നല്ല നല്ല ആശയങ്ങള്‍ നല്‍കട്ടെയെന്ന ആശംസകളോടെ........................

Wednesday, January 30, 2008

ഞങ്ങളുടെ ആദ്യത്തെ ബ്ലോഗ്

ഗ്രാമങ്ങളില്‍ അറിവിന്റെ ജാലകം രാവിലത്തെ പത്രങ്ങളില്‍ നിന്നും തുടങ്ങി രാത്രിയിലത്തെ സീരിയലോടുകൂടി അവസാനിച്ചു. എന്നാല്‍ ഓരോ വാര്‍ത്തകളിലും മാധ്യമങ്ങളുടെ ഒളിഞ്ഞിരിക്കുന്ന ചില്ലറ പക്ഷാപാതപരവും വാസ്തവവിരുദ്ധവുമായ അതുമല്ലെങ്കില്‍ സ്വാര്‍ത താല്പര്യങ്ങളോ ഉണ്ടാകുന്നതിനാല്‍ വസ്തുനിഷ്ടമായ ലളിതമായ വാര്‍ത്തകള്‍ അന്യം നശ്ശിച്ചു പോകുന്നു. ഇവിടെയാണ് ബ്ലൊഗിങ്ങിന്റെ മാസ്മരലോകം കാണുവാനിടയായത് പ്രത്യേകിച്ചും മലയാളത്തിന്റെ തനതായശൈലിയില്‍ ധാരാളം എഴുത്തുകാരെ ഒരു വേദിയില്‍ കാണുവാന്‍ mobchannel.blogspot.com & vidarunnamottukal.blogspot.com കളിലൂടെയും സാധിച്ചു. വായിക്കുവാന്‍ തികച്ചും ആനന്ദകരവും വാര്‍ത്താമൂല്യവുമുള്ളവയാണ് ഇവയെല്ലാം തന്നെ. ധാരാളം ഇത്തരം ബ്ലോഗുകള്‍ നല്‍കി നമ്മുടെ കൊച്ചു സമൂഹത്തിനെ ഭാവനാസമ്പന്നരാക്കട്ടെയെന്നാശംസിക്കുന്നു.