Friday, February 8, 2008

പാര്‍ട്ടികോണ്‍ഗ്രസ്സ് 14 ന്

എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെയെല്ലാം പൂത്തമരങ്ങള്‍ മാത്രം- വൈലോപ്പിള്ളി പാടിയപ്പോള്‍ 2008 ല്‍ സി. പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ്സ് നടക്കുമെന്ന് അറിയില്ലായിരുന്നു. ഇപ്പോള്‍ അത് എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ചുവപ്പുകൊടികള്‍ മാത്രമെന്നായി.
ഒരു “സംഗതി“യുണ്ട് , സഖാക്കളെ വീറോടെ നിറുത്തുവാനും ഊര്‍ജ്ജസ്വലരാക്കുവാനും ധാരാളം തൊഴില്‍ നല്‍കുവാനും ഈ കോണ്‍ഗ്രസ്സിനു കഴിഞ്ഞു. ഭരണം സ്തംഭിച്ചുവെന്ന് ഭരിക്കുന്നവര്‍ സമ്മതിയ്ക്കാനിടയില്ല. ഉദ്യോഗസ്തന്മാരെ സംബന്ധിച്ചിടത്തോളം തികച്ചും റിലാക്സ് ചെയ്യാം. ശമ്പളം കിട്ടിയില്ലെങ്കിലല്ലേ പ്രശ്നമുള്ളൂ. അതിന് നാട്ടുകാരില്‍ നിന്നും വസൂലാക്കാന്‍ ധാരാളം വഴികളുണ്ടല്ലോ? കേരളത്തിന്റെ തലസ്താന നഗരിയില്‍ ഭരണം നടക്കുന്നില്ലെന്ന് പത്രമാധ്യമങ്ങളില്‍ നിന്നും അറിയുന്നതല്ലേയുള്ളൂ. എങ്കില്‍ ഈ ഗ്രാമത്തിലെ അവസ്തയും തദ്ദൈവ. നിയമ നിര്‍മ്മാണത്തിനു ശ്രമിയ്ക്കേണ്ടവര്‍ മുക്കിലും മൂലയിലും കൊടികുത്തുന്നതിനും പൊതുസമ്മേളനങ്ങള്‍ നടത്തുന്നതിനുമാണ് ഇന്നു ശ്രദ്ധിക്കുന്നത്. സത്യത്തില്‍ പാവം ജനത്തിന് മൂക്കത്തുവിരല്‍ വയ്ക്കുവാനേ തോന്നുന്നുള്ളു. ഞങ്ങള്‍ക്കെന്തുപറ്റി.......................